Latest NewsKeralaNews

മൻ കി ബാത്തിൽ മലയാളി വിദ്യാര്‍ഥിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ മലയാളി വിദ്യാര്‍ഥിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ തൊടുപുഴ സ്വദേശി വിനായക് എം മാലിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്. വിനായകിനെ ഡല്‍ഹിയിലേക്ക് പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. ഡല്‍ഹി സര്‍വകലാശാലയിലാണ് ഉപരിപഠനത്തിന് ശ്രമിക്കുന്നതെന്ന് വിനായക് പ്രധാനമന്ത്രിയോട് പറഞ്ഞു.

കൂലിപ്പണിക്കാരനായ മനോജിന്റെയും, വീട്ടമ്മയായ തങ്കയുടെയും ഇളയ മകൻ വിനായക് കോമേഴ്‌സ് വിഭാഗത്തിൽ 500ൽ 493 മാർക്കാണ് നേടിയത്. രാജ്യത്താകെയുള്ള 548 നവോദയ സ്കൂളുകളിൽ പട്ടികജാതി വിഭാഗത്തിലാണ് വിനായക് ഒന്നാമതെത്തിയത്.നേര്യമംഗലം ജവഹർ നവോദയ സ്കൂളിലെ ഈ മിടുക്കന് ഐഎഎസുകാരനാകാൻ ആണ് ആഗ്രഹം. നിരവധി പേരാണ് വിനായകിന്റെ കൊച്ചുവീട്ടിലേക്കു അഭിനന്ദനം നേരാൻ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button