കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മാപ്പ് നല്കി. ശിക്ഷാ ഇളവുകളും ജയില്‍ മോചനവും ഉള്‍പ്പെടെ ആകെ 2,370 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 958 പേര് ജയില്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഉടൻ തന്നെ മോചിതരാകും. മറ്റുള്ളവര്‍ക്ക് ശിക്ഷാ ഇളവുകളും പിഴയിളവും അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന് വിശദമായ പരിശോധനകള്‍ നടത്തിയാണ് മോചനത്തിനുള്ള നടപടികള്‍ സ്വകരിച്ചത്. ജയില്‍വാസ കാലയളവിലെ ഇവരുടെ സ്വഭാവം ഉള്‍പ്പെടെ പരിശോധിച്ചാണ് തീരുമാനം എടുത്തിരിക്കുന്നത്.
Post Your Comments