ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ആശ്വാസ ദിനങ്ങള്‍ , രാജ്യത്ത് കോവിഡ് നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. : 36,145 പേരാണ് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് മുക്തി നേടിയത്. രോഗമുക്തി നേടി ആശുപത്രി വിട്ട രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ഇതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 8,85,576 ആയി. ആകെ രോഗമുക്തി നിരക്ക് 64 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 63.92 ശതമാനം ആണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. രോഗ മുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരവും വര്‍ധിച്ചു വരികയാണ്.
Read Also : കുവൈത്തിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
രോഗ മുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം നിലവില്‍ നാലു ലക്ഷം കവിഞ്ഞു. 4,17,694 ആയി ഈ വ്യത്യാസം ഉയര്‍ന്നു. ചികില്‍സയില്‍ ഉള്ളവരേക്കാള്‍ (നിലവില്‍ 4,67,882) 1.89 തവണ ഇരട്ടിയാണ് രോഗ മുക്തി നേടിയവരുടെ എണ്ണം.
Post Your Comments