KeralaLatest NewsNews

തിരുവിതാംകൂർ ദേവസ്വം: കരാർ നിയമനം വിജിലൻസ് അന്വേഷിക്കണം. : ഹിന്ദുഐക്യവേദി

തിരുവനന്തപുരം • തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കി നടത്തുന്ന കരാർ നിയമനത്തിലേ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിഇ. എസ്. ബിജു ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് അധികാരികളുടെ നോമിനികൾക്ക് കരാർ നിയമനം നൽകി സ്ഥിരപ്പെടുത്താൻ ആണ് ദേവസ്വം ബോർഡ് ഭാരവാഹികൾ ശ്രമിക്കുന്നത് ഇതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ട്. 2017 ൽ ദേവസ്വം ബോർഡ് നടത്തിയ എഴുത്തുപരീക്ഷയിലും ഇന്റർവ്യൂയിലും 437 ഉദ്യോഗാർത്ഥികളെ സെലക്ട് ചെയ്തിരുന്നു. ഇക്കാലയളവിൽ 62 വേക്കൻസികൾ മാത്രമാണ് ദേവസ്വം ബോർഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2017 ആഗസ്റ്റ് 31 വരെ 286 ശാന്തി നിയമന ഒഴിവുകളുണ്ട് എന്ന് വിവരാവകാശ നിയമത്തിലൂടെ ദേവസ്വംബോർഡ് മറുപടി നൽകിയെങ്കിലും നാളിതുവരെയുള്ള എല്ലാ നിയമനങ്ങളിലും കൂടി 292 തസ്തികകളിൽ മാത്രമാണ് നിയമനം നടത്തിയത്. വാച്ചർ, കഴകം, അടിച്ചുതളി, ഓഫിസ് പ്യൂൺ,തസ്തികകളിൽ എല്ലാം നിരവധി ഒഴിവുകൾ വന്നതിൽ ദേവസ്വം റിക്രൂട്ട്മെന്റ് അറിയാതെ പിൻവാതിൽ നിയമനം ആണ് നടത്തുന്നത്. പിരിഞ്ഞുപോകൽ, ഉദ്യോഗകയറ്റം, ജോലി ഉപേക്ഷിക്കൽ തുടങ്ങിയവയിലൂടെ നിരവധി തസ്തികകളിൽ ഒഴിവ് വരുന്നെങ്കിലും ഇതൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ദേവസ്വം ബോർഡും, ദേ0വസ്വം റിക്രൂട്ട്മെന്റ് ബോർഡും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ടീ കരാർ നിയമനത്തിന് പിന്നിൽ എന്ന് ഇ. എസ്. ബിജു ആരോപിച്ചു.

അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ളവർ മാത്രം മെറിറ്റ് ലിസ്റ്റിൽ വരുന്നതും അന്വേഷണ വിധേയമാക്കണം. പി. എസ്. സി യിലെ കണ്ടുപിടിച്ച അഴിമതിക്ക് സമാനമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ കരാർ നിയമനവും എന്ന് റാങ്ക് ഹോൾഡേഴ്സിന്റെ ആരോപണത്തെ ശരിവെയ്ക്കുന്നതാണ് ദേവസ്വം നിയമനത്തിലെ കള്ളക്കളികൾ.
2020 മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിലായി 20 ശാന്തിക്കാർ വിരമിച്ചെങ്കിലും ഈ നിയമനഒഴിവും ദേവസ്വം ബോർഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച ദേവസ്വം ബോർഡ്, റിക്രൂട്ട്മെന്റ് ബോർഡ്, ദേവസ്വം വകുപ്പ് എന്നീവിടങ്ങളിൽ ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടിട്ടും പരിഹാരമോ, അന്വേഷണം പോലും നടക്കുന്നില്ല എന്ന് ഇ. എസ്. ബിജു കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ദേവസ്വം നിയമത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഇ. എസ് ബിജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button