ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ മനസ്സു മടുത്തിരിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ആശ്വാസം നൽകാൻ ഐപിഎല്ലിന് സാധിക്കുമെന്ന് മുൻ ക്രിക്കറ്റ് താരവും ഇപ്പോൾ ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിന്റെ ‘ക്രിക്കറ്റ് കണക്ടഡ് ഷോ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 12 സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഐപിഎൽ സീസണാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: ചരിത്ര നേട്ടവുമായി സുശാന്തിന്റെ ‘ദിൽ ബെച്ചാര’
ഏതു ഫോർമാറ്റിലുള്ള മത്സരത്തിനും യോജിച്ച വേദിയാണ് യുഎഇ. എന്തായാലും ഇപ്പോഴത്തെ അവസ്ഥയിൽ ഐപിഎൽ നമ്മുടെ രാജ്യത്തിന് പുതിയൊരു ഊർജം പകരും. ഏതു ടീമാണ് കിരീടം നേടുന്നതെന്നോ, ഏതു കളിക്കാരനാണ് കൂടുതൽ റൺസ് നേടുന്നതെന്നോ, ആർക്കാണ് കൂടുതൽ വിക്കറ്റ് ലഭിക്കുന്നതെന്നോ ഒന്നും വിഷയമല്ല. രാജ്യത്തിന്റെ മൊത്തത്തിലുള്ള അന്തരീക്ഷം മെച്ചപ്പെടുത്താൻ അതു വേദിയൊരുക്കും. അതുകൊണ്ട് ഇതുവരെ നടന്ന ഐപിഎല്ലുകളെ അപേക്ഷിച്ച് വലിയൊരു ടൂർണമെന്റാണ് ഇക്കുറി നടക്കുക. കാരണം, ഈ ഐപിഎൽ രാജ്യത്തിനു വേണ്ടിക്കൂടിയാണ് സംഘടിപ്പിക്കുന്നതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
Post Your Comments