CinemaLatest NewsIndiaNews

ചരിത്ര നേട്ടവുമായി സുശാന്തിന്റെ ‘ദിൽ ബെച്ചാര’

സുശാന്തിന്റെ ആരാധകര്‍ ട്വിറ്ററില്‍ #DilBecharaCreatesHistory ട്രെന്‍ഡു ചെയ്യിപ്പിച്ചു.

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘Dil Bechara’ വെള്ളിയാഴ്ച ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. ചിത്രം പുറത്തിറങ്ങിയ ഉടന്‍ തന്നെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തു. ചിത്രത്തിന് ഐ‌എം‌ഡി‌ബിയുടെ 10/10 റേറ്റിംഗ് ലഭിച്ചു, ഇത് ഒരു വലിയ റെക്കോര്‍ഡാണ്. ഇതിനൊപ്പം സുശാന്തിന്റെ ആരാധകര്‍ ട്വിറ്ററില്‍ #DilBecharaCreatesHistory ട്രെന്‍ഡു ചെയ്യിപ്പിച്ചു.

സുശാന്തിന്റെ സിനിമയുടെ റെക്കോര്‍ഡ് വിജയം കണ്ട ആരാധകര്‍ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച്‌ ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. നിലവില്‍ #DilBecharaCreatesHistory 4000 ട്വീറ്റുകളുമായി ട്വിറ്ററില്‍ 17 മത്തെ സ്ഥാനത്താണ്. സുശാന്തിന്റെ ‘Dil Bechara’എന്ന ചിത്രത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ആരാധകര്‍ വളരെയധികം വികാരാധീനരാണ്. വെള്ളിയാഴ്ച രാത്രി 7: 30 ന് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും ജനങ്ങളുടെ വികാരം കണക്കിലെടുത്ത് അതിനും അരമണിക്കൂര്‍ മുമ്ബ് ചിത്രം റിലീസ് ചെയ്തിരുന്നു.

സുശാന്തിന്റെ അവസാന ചിത്രത്തിന് ആരാധകരുടെ വളരെയധികം സ്നേഹം ലഭിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രത്തിനായി ഇനി ഒരിക്കലും കാത്തിരിക്കാനാകില്ലെന്ന് സുശാന്തിന്റെ ആരാധകര്‍ക്ക് അറിയാം. ഒരുപക്ഷേ ഇക്കാരണത്താല്‍ ആയിരിക്കാം ആദ്യമായി ഒരു ചിത്രത്തിന് ഐ‌എം‌ഡി‌ബിയുടെ പൂര്‍ണ്ണ റേറ്റിംഗ് നല്‍കിയതും. ഇത് സുശാന്തിനോടുള്ള ഒരു തരത്തിലുള്ള ആദരാഞ്ജലിയാണ് എന്നുതന്നെ പറയാം. പിന്നീട് റേറ്റിംഗ് 9.8 ആയി മാറിയിരുന്നു. ഇതിനെല്ലാത്തിനും പുറമെ സുശാന്തിന്റെ അവസാന ചിത്രമായ ‘Dil Bechara’കമലഹാസനും മാധവനും 2003 ല്‍ അഭിനയിച്ച തമിഴ് ചിത്രമായ ‘അംബെ ശിവം; എന്ന ചിത്രത്തെ പിന്‍തള്ളിക്കൊണ്ട് ഇന്ത്യന്‍ സിനിമകളുടെ ടോപ് റേറ്റഡ് ലിസ്റ്റില്‍ ഒന്നാമതായി എത്തിയിരുന്നു.

കൂടാതെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട നടന് വേണ്ടി വളരെ വൈകാരിക ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു ആരാധകന്‍ ഐ‌എം‌ഡി‌ബിയുടെ 10/10 റേറ്റിംഗ് ഫോട്ടോ പങ്കിട്ടിരുന്നു. മറ്റൊരു ആരാധകന്‍ സുശാന്തിനായി ഒരു സെന്റിമെന്റല്‍ പോസ്റ്റ് എഴുതിയത് ഇപ്രകാരമായയിരുന്നു നിങ്ങള്‍ക്ക് ഇപ്പോള്‍ സ്വര്‍ഗത്തില്‍ സമാധാനമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നുവെന്നായിരുന്നു.

ആരാധകര്‍ക്കിടയില്‍ വളരെ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ് സുശാന്തിന്റെ ‘Dil Bechara’യിലെ ഡയലോഗ്. ആ ഡയലോഗ് ‘എനിക്ക് എന്റെ അവസാന യാത്ര പോകണം’ എന്നതാണ്. ഇപ്പോള്‍ സുശാന്ത് ഈ ലോകത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ഈ ഡയലോഗ് ആരാധകരെ കൂടുതല്‍ വികാരാധീനരാകുകയാണ്. മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തത് , ‘കണ്ണീരിന് പോലും നിങ്ങളെ തിരികെ കൊണ്ടുവരാന്‍ കഴിയില്ല .., യഥാര്‍ത്ഥ നക്ഷത്രങ്ങള്‍ …, നിങ്ങളുടെ സ്ഥാനം ആര്‍ക്കും എടുക്കാന്‍ കഴിയില്ല ….’

shortlink

Related Articles

Post Your Comments

Related Articles


Back to top button