COVID 19Latest NewsIndiaNews

തമിഴ്​നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷം; രോഗബാധിതരുടെ എണ്ണം രണ്ട്​ ലക്ഷം പിന്നിട്ടു

ചെന്നൈ : തമിഴ്​നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പ്രതിദിന കണക്കിലും റെക്കോഡ്​ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,315 സാമ്പിളുകൾ പരിശോധിച്ചതിൽ 6,988 പേർക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​. ഇതിൽ കേരളത്തിൽനിന്നെത്തിയ നാലു പേരും ഉൾപ്പെടും .

ചികിത്സയിൽ കഴിഞ്ഞിരുന്ന 89 പേർ കൂടി മരിച്ചത്തോടെ മൊത്തം മരണസംഖ്യ 3,409 ആയി ഉയർന്നിരിക്കുകയാണ്. ചെന്നൈയിൽ മാത്രം മരിച്ചത്​ 1,989 പേരാണ് . സംസ്​ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,06,737. ഇതേവരെ 22,87,334 സാമ്പിളുകൾ പരിശോധിച്ചു.

ചെന്നൈയിൽ മാത്രം 24 മണിക്കൂറിനിടെ 1,329 പേർക്ക്​ രോഗബാധ ഉണ്ടായി. നഗരത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 93,537 ആയി. ശനിയാഴ്​ച സംസ്​ഥാനത്തെ വിവിധ ആശുപത്രികളിൽനിന്ന്​ 7,758 പേർ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,51,055 ആണ്​. നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 52,273 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button