അബുദാബി : അബുദാബിയില്‍ മലയാളി ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം പൊലീസ് അന്വേഷണം ആരംഭിച്ചു : ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുള്ള ഇവര്‍ തന്നെ മരിയ്ക്കില്ലെന്ന് പ്രവാസികളും. . കോഴിക്കോട് മലാപ്പറമ്പ് ഫ്‌ളോറികന്‍ ഹില്ലില്‍ ജനാര്‍ദ്ദനന്‍ പട്ടേരി (57), ഭാര്യ മിനിജ ജനാര്‍ദ്ദനന്‍ (52) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണു പുറത്തുവന്ന ആദ്യ സൂചനകള്‍.
read also : മലയാളി ദമ്പതികളെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
എന്നാല്‍, നല്ല നിലയില്‍ ജീവിക്കുകയായിരുന്ന ഇരുവരും ജീവനൊടുക്കാനുള്ള സാഹചര്യം മനസിലാകാതെ കടുത്ത ആശങ്കയിലാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും. തങ്ങളുടെ പ്രിയ സുഹൃത്തിന്റെയും ഭാര്യയുടെയും അപമൃത്യുവിന്റെ ഞെട്ടലില്‍ നിന്ന് ഇവരും യുഎഇയിലെ മലയാളി സമൂഹവും മോചിതരായിട്ടില്ല.\
വര്‍ഷങ്ങളായി യുഎഇയിലുള്ള ജനാര്‍ദനന്‍ അബുദാബിയിലെ ഒരു ട്രാവല്‍സില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ മിനിജ സ്വകാര്യ കമ്പനിയില്‍ ഓഡിറ്റിങ് അസിസ്റ്റന്റും. ഒരേയൊരു മകനാണ് ദമ്പതികള്‍ക്കുള്ളത്‌സുഹൈല്‍ ജനാര്‍ദ്ദനന്‍. ഇദ്ദേഹം അബുദാബിയില്‍ പഠിച്ച ശേഷം ഓസ്‌ട്രേലിയയില്‍ ഉപരിപഠനം നടത്തിയിരുന്നു. പിന്നീട് ബംഗലൂരു എച്ച്പിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. വളരെ സന്തോഷകരമായ കുടുംബമായിരുന്നു ഇവരുടേത്. പരേതനായ സിദ്ധാര്‍ഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാര്‍ദ്ദനന്‍. കെ.ടി. ഭാസ്‌കരന്‍ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ.
സാമ്പത്തികമായി ജനാര്‍ദനന് പ്രശ്‌നമുള്ളതായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയില്ല. ഒരിക്കലും അത്തരമൊരു പ്രതിസന്ധിയുള്ളതായി അറിയില്ലെന്ന് ജനാര്‍ദനോടൊപ്പം പഠിച്ചുവളര്‍ന്ന, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സുഹൃത്ത് പറഞ്ഞു. ആരോടും അഞ്ച് പൈസ പോലും കടം വാങ്ങാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നിട്ടും, എന്തിനാണ് ജീവിതത്തിന് പൂര്‍ണവിരാമമിട്ടത് എന്നത് സങ്കീര്‍ണമായ പ്രശ്‌നമാണെന്ന് ഇദ്ദേഹം പറയുന്നു.
Post Your Comments