കോഴിക്കോട്: തെരുവോരത്ത് വാഹനങ്ങളിൽ എത്തിച്ച് ബിരിയാണി വിൽക്കുന്നയിടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതോടെ കർശന നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ. കോഴിക്കോട് രാമനാട്ടുകര മുതൽ വടകര വരെയുള്ള ബൈപ്പാസുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. മനുഷ്യവിസർജ്ജത്തിലാണ് സാധാരണ ഇ കോളി കാണുന്നത്. ഇത് ഏറെ അപകടമുണ്ടാക്കുന്നതുമാണ്. ശുദ്ധമല്ലാത്ത വെള്ളത്തിൽനിന്നോ വൃത്തിഹീനമായ ചുറ്റുപാടിൽനിന്നോ ബാക്ടീരിയ ഭക്ഷണത്തിൽ എത്തിയതാകാം എന്നാണ് നിഗമനം.
പാതയോരങ്ങളിൽ വാഹനങ്ങളിൽ ഭക്ഷണ വിൽപ്പനയ്ക്ക് ചെറുകിട വ്യവസായമെന്ന നിലയിൽ ലൈസൻസ് നൽകാറുണ്ടെങ്കിലും ഇപ്പോൾ നടക്കുന്ന കച്ചവടം മിക്കതും അനധികൃതമാണ്. പരിശോധനയ്ക്കയച്ച കൂടുതൽ സാമ്പിളുകളുടെ ഫലം വരാനുണ്ട്. വാഹനങ്ങളിൽ നടത്തുന്ന ഭക്ഷണ വിൽപ്പനയ്ക്ക് ലൈസൻസ് നൽകാറുണ്ടെങ്കിലും ഇപ്പോൾ അനധികൃതമായാണ് കച്ചവടം നടത്തുന്നത്. വാഹനങ്ങളിൽ ഭക്ഷണ വിൽപ്പന ചെയ്യാനുള്ള ലൈസൻസ് പുറത്തുനിന്ന് കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. ഇത് ഭക്ഷണം വാങ്ങിക്കാൻ പോവുന്നവർ ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments