തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മാത്രമല്ല ക്ലിഫ് ഹൗസിലും ഇടിവെട്ടി കുറെ കാര്യങ്ങൾ ഒരുമിച്ചു നശിച്ചുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിൽ ഇടി വെട്ടി, ഇടി വെട്ടിയാൽ നമുക്കാർക്കെങ്കിലും നിയന്ത്രിക്കാനാവുമോ? ക്ലിഫ് ഹൗസിലും ഒരു ദിവസം ഇടിവെട്ടി കുറെ കാര്യങ്ങൾ നശിച്ചു. അതൊക്കെ ഇടിവെട്ടിന്റെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതല്ലേയെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ സിസിടിവി ക്യാമറകൾ ഇടിവെട്ടി തകരാറിലായെന്ന വിശദീകരണം കള്ളമാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഞാൻ പിടിച്ച മുയലിന് നാലു കൊമ്പ് എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പറഞ്ഞ കാര്യങ്ങൾ അബദ്ധമാണെന്ന് മനസ്സിലാക്കിയപ്പോൾ അതു സമ്മതിക്കാൻ തയാറാവുന്നില്ല. ഒരു കടലാസ് കിട്ടിയാൽ അതും ഉയർത്തിപ്പിടിച്ച് കിട്ടിപ്പോയ് എന്നു പറഞ്ഞു പുറപ്പെട്ടതാണ് അബദ്ധം. എന്നിട്ടിപ്പോൾ വീണിടത്തു കിടന്നു വിദ്യ കാണിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments