COVID 19Latest NewsNewsInternational

കൊറോണ വൈറസിനെ കുറിച്ചുള്ള രഹസ്യം കണ്ടെത്താന്‍ വവ്വാലുകള്‍ക്കു പിന്നാലെ പാഞ്ഞ് ഗവേഷകര്‍

കൊറോണ വൈറസിനെ കുറിച്ചുള്ള രഹസ്യം കണ്ടെത്താന്‍ വവ്വാലുകള്‍ക്കു പിന്നാലെ പാഞ്ഞ് ഗവേഷകര്‍. കൊറോണ വൈറസ് വവ്വാലുകളുടെ ശരീരത്തിലെത്തിയാല്‍ പോലും അവയ്ക്ക് അപകടം വരുത്താറില്ല. കൊറോണ വൈറസിനെ നിരുപദ്രവകാരിയാക്കുന്ന വവ്വാലുകളുടെ ശരീരത്തിലെ സൂത്രം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍. ബാറ്റ്1കെ പ്രൊജക്ടിലൂടെ ഗവേഷകര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആറുതരം വവ്വാലുകളുടെ ജനിതക വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് പഠനം നടത്തിയത്. കോവിഡിനേയും ഭാവിയില്‍ വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളേയും നേരിടാനുള്ള കരുത്ത് ഈ പഠനത്തില്‍ നിന്നും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

Read also : /coronavirus-cracking-the-secrets-of-how-bats-survive-viruses

ആറ് വവ്വാല്‍ ഇനങ്ങളിലെ 1421 വവ്വാലുകളുടെ ജനിതകഘടനയാണ് ബാറ്റ്1കെ പ്രൊജക്ട് വഴി വേര്‍തിരിച്ചെടുത്തത്. ഈ ജനിതക വിവരങ്ങള്‍ ഉപയോഗിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കുന്ന വവ്വാല്‍ വിദ്യ തിരിച്ചറിയാനാകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ. വവ്വാലുകളില്‍ നിന്നും മറ്റൊരു രോഗവാഹക ജീവിയിലൂടെയാണ് കോവിഡ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് കരുതപ്പെടുന്നത്. സാര്‍സ്, മെര്‍സ്, എബോള തുടങ്ങി പല രോഗങ്ങളും രോഗവാഹകരായ ജീവികളില്‍ നിന്നാണ് മനുഷ്യരിലേക്കെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button