COVID 19Latest NewsNewsInternational

കൊറോണ വൈറസിനെ തിരിച്ചറിയാൻ ഇനി നായ്ക്കളും; പരീക്ഷണം വിജയിച്ചതായി ഫിന്‍ലാന്‍ഡ്

കൊറോണ വൈറസിനെ തിരിച്ചറിയുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച പട്ടികള്‍ വിജയിച്ചതായി ഫിന്‍ലാന്‍ഡ്. ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകരാണ് നായ്ക്കൾക്ക് പ്രത്യേക പരിശീലനം നല്‍കിയത്. നിലവില്‍ പിസിആര്‍ ടെസ്റ്റ് പോലുളള നൂതന പരിശോധനാരീതികളാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. എന്നാൽ ഇനി ശ്വാനസംഘം വരും എന്നാണ് സര്‍വകലാശാലയിലെ ഗവേഷകർ പറയുന്നത്.

കോവിഡ് രോഗിയുടെ യൂറിന്‍ സാമ്പിളുകൾ ഉപയോഗിച്ച്‌ വൈറസിനെ തിരിച്ചറിയുന്നതിനുളള പരിശീലനമാണ് ഫിന്‍ലന്‍ഡിലെ ഗവേഷകര്‍ പട്ടികള്‍ക്ക് നല്‍കിയത്. പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് ഫലമെന്നും പിസിആര്‍ ടെസ്റ്റിനേക്കാള്‍ വിശ്വസനീയമായ ഫലമാണ് ഇത് നല്‍കുന്നതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.രോഗലക്ഷണമില്ലാത്തവരെ കണ്ടെത്തുന്നതില്‍ ഇത് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

.മുന്‍പ് കാന്‍സര്‍ പോലുളള രോഗങ്ങള്‍ കണ്ടെത്തുന്നതിന് പട്ടികളെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസിനെ അനായാസമായി പട്ടികള്‍ തിരിച്ചറിയുന്നത് അത്ഭുതപ്പെടുത്തുന്നതായി ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. കൊറോണ ഇല്ലാത്ത സാമ്പിളുകളുടെ കൂട്ടത്തില്‍ കോവിഡ് രോഗിയുടെ സാമ്പിള്‍ വച്ചാല്‍, അതില്‍ നിന്ന് എളുപ്പം വൈറസ് സാമ്പിള്‍ കണ്ടെത്തുന്നതിനുളള പരിശീലനമാണ് പട്ടികള്‍ക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button