COVID 19Latest NewsNewsIndia

ആശുപത്രി ശ്മശാനത്തിൽ അൻപതോളം മൃതേദഹങ്ങൾ കൂട്ടമായി ദഹിപ്പിച്ചു; തെലങ്കാന സർക്കാരിനെതിരെ രൂക്ഷ വിമർശനം

ഹൈദരാബാദ് : കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതപ്പെടുന്നവരുടെ മൃതേദഹങ്ങൾ കൂട്ടമായി ദഹിപ്പിച്ച  നടപടി വിവാദത്തിൽ. അൻപതോളം മൃതദേഹങ്ങളാണ് ഹൈദരാബാദിലെ ഇഎസ്ഐ ആശുപത്രി ശ്മശാനത്തിൽ ഒരേസമയം ദഹിപ്പിക്കാനെത്തിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് എംഎഎൽഎ സീതാക്ക ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദം ഉയർന്നത്.

 

 

തെലങ്കാനയിലെ കെസിആർ സർക്കാർ കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കുകൾ പുറത്തു വിടുന്നില്ലെന്ന് വിമർശിച്ചു  കൊണ്ടായിരുന്നു കോൺഗ്രസ് എംഎഎൽഎ സീതാക്ക വീഡിയോ ട്വീറ്റ് ചെയ്തത്. ജൂലൈ 21ന് സംസ്ഥാനത്ത് ഏഴ് കോവിഡ് മരണങ്ങൾ നടന്നു എന്നാണ് സർക്കാർ കണക്കുകൾ. എന്നാൽ അതേദിവസം ഇഎസ്ഐ ശ്മശാനത്തിൽ മാത്രം മുപ്പതോളം മൃതേദഹങ്ങൾ ദഹിപ്പിച്ചിരുന്നു എന്നത് ഞെട്ടിക്കുന്നു. കോവിഡ് നിയന്ത്രണത്തിലുണ്ടായ പാളിച്ച മറച്ച് വയ്ക്കാൻ സർക്കാർ തുടക്കം മുതൽ തന്നെ തെറ്റായ കണക്കുവിവരങ്ങളാണ് പുറത്തു വിടുന്നത്.. ‘ എന്നായിരുന്നു ട്വീറ്റിനൊപ്പം കുറിച്ചത്.

വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായതോടെ തെലങ്കാന ആരോഗ്യ വകുപ്പ് വിശദീകരണവുമായെത്തി. കോവിഡ് ബാധിച്ച് മരിച്ച അൻപതോളം ആളുകളെയാണ് ഇഎസ്ഐ ശ്മശാനത്തിൽ ദഹിപ്പിച്ചത്.. എന്നാൽ അത് ഒറ്റദിവസം മരിച്ച ആളുകൾ ആയിരുന്നില്ല. മൂന്ന് നാല് ദിവസങ്ങൾക്ക് മുമ്പ് മരിച്ചവരുടെയടക്കം മൃതദേഹങ്ങൾ ഒരുമിച്ചാണ് സംസ്കരിക്കാനെത്തിച്ചത്. ഗതാഗത സൗകര്യങ്ങളുടെ പരിമിതി മൂലമാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് ആരോഗ്യവകുപ്പ് പ്രതിനിധി ഡോ.കെ.രമേശ് റെഡ്ഡി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button