സാധാരണ ആളുകളെപ്പോലെ തന്നെ താരങ്ങൾക്ക് ഇടയിലും അവർ മറച്ചു വെക്കുന്ന ,പറയാൻ മടിക്കുന്ന സുന്ദരമായ പ്രണയകഥകൾ അവർക്കും ഉണ്ടാകും.അതുപോലെ ഒരു മനോഹരമായ വിവാഹാഭ്യർത്ഥനയെ പറ്റി വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ സ്വന്തം നായിക കീർത്തി സുരേഷ്.ഒരു സ്വകാര്യ ജ്വല്ലറി ഉദഘാടനത്തിന് എത്തിയ താരം പരിപാടിക്കിടയിൽ സംഭവിച്ച ഒരു മനോഹരമായ വിവാഹഭ്യർത്ഥനയെ പറ്റി വെളിപ്പെടുത്തി.
തന്റെ പഠന കാലത്ത് ഒരുപാട് പ്രണയാഭ്യർത്ഥനകളൊന്നും വന്നിരുന്നില്ല.പക്ഷെ സിനിമയിൽ എത്തിയ ശേഷം ഒരുപാട് പ്രണയാഭ്യർത്ഥനയാണ് താരത്തിന് ലഭിക്കുന്നത്.ഒരു സ്വകാര്യ ജ്വല്ലറി ഉദ്ഘാടനത്തിനിടയിൽ ഒരാൾ തനിക്കു മുന്നിൽ അപ്രതീക്ഷിതമായി എത്തി അദ്ദേഹം ഒരു കവർ തന്നു അതിനുള്ളിൽ കീത്തിയുടെ ഒരുപാട് പഴയതും പുതിയതുമായ ഫോട്ടോകൾ ആയിരുന്നു.അയാൾ എന്നെ ഒരുപാട് ആരാധിക്കുന്നു ഒരുപാട് ഇഷ്ടമാണ് കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്.അയാൾ തന്ന സമ്മാനം ഞാൻ എടുത്ത് ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി.പക്ഷെ അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു.അദ്ദേഹം ആരെന്നോ എന്തെന്നോ എവിടെ എന്നുപോലും അറിയില്ല.എന്നാലും സുരക്ഷിതതാനായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.കീർത്തി പറയുന്നു
Post Your Comments