തിരുവനന്തപുരം : കേരളത്തിൽ പ്രളയ ദുരന്തം അനുഭവിക്കുന്നവർക്ക് നടി കീർത്തി സുരേഷിന്റെ വക15 ലക്ഷം രൂപ ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും കീര്‍ത്തി നൽകി.
ഇതിന് പുറമെ തിരുവനന്തപുരത്തെ ഗവൺമെന്റ് സംസ്കൃത കോളേജ് കേന്ദ്രീകരിച്ച് നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കീർത്തി സുരേഷ് സജീവമായി പങ്കെടുക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിച്ച് ഇവിടെനിന്നും പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നുണ്ട്.
കൊച്ചിയിൽ നടി അമലാ പോളും കുടുംബവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സിനിമാ മേഖലയിൽ നിന്ന് നിരവധി താരങ്ങൾ ദുരിതബാധിതർക്ക് സഹായം നൽകിയിരുന്നു.
Post Your Comments