മലയാളികളുടെ പ്രിയതാരം കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന റിപ്പോർട്ടുകൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇന്ത്യയിലെ മുൻ നിര സംഗീത സംവിധായകരിലൊരാളായ അനിരുദ്ധ് ആണ് വരനെന്നുമുള്ള വാര്‍ത്ത നിഷേധിച്ചു കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതാവുമായ ജി. സുരേഷ്‌കുമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കീര്‍ത്തിയും ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.
read also: നിപ വൈറസ് വ്യാപനം: സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പൂർണ്ണ സുരക്ഷിതമെന്ന് മുഹമ്മദ് റിയാസ്
താനും അനിരുദ്ധും വിവാഹിതരാകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണ്. നടക്കേണ്ട സമയത്ത് വിവാഹം നടക്കുമെന്നും കീര്‍ത്തി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തോടായിരുന്നു വിവാഹ വാർത്തയെ കുറിച്ച് കീര്‍ത്തി തുറന്നു പറഞ്ഞത്.
Post Your Comments