തന്റെ 166 –ാമത് ചിത്രത്തില്‍ ഇരട്ടവേഷത്തിലെത്തുന്ന രജനിക്ക് നായികയാകുന്നത് രണ്ടുപേര്‍. പേട്ടയിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ രജനികാന്തിന്റെ അടുത്ത ചിത്രം സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ എ ആര്‍ മുരുഗദോസിനൊപ്പം. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നായികമാര്‍ രണ്ടാണ്. നയന്‍താരയും കീര്‍ത്തി സുരേഷും. ചന്ദ്രമുഖി, ശിവാജി, കുസേലന്‍ എന്നീ രജനിചിത്രങ്ങളില്‍ മുമ്പ് നയന്‍ നായികയായിട്ടുണ്ട്. എന്നാല്‍, കീര്‍ത്തി ഇതാദ്യമാണ് സ്‌റ്റൈല്‍മന്നന് ജോടിയാകുന്നത്.
ഒരുപിടി പ്രമുഖരാണ് സിനിമയ്ക്കു പിന്നിലും അണിനിരക്കുന്നത്. സംഗീതം കൈകാര്യംചെയ്യുന്നത് അനിരുദ്ധ് രവിചന്ദറാണ്. പേട്ടയിലൂടെ ആദ്യമായാണ് അനിരുദ്ധ് രജനിചിത്രത്തിന് സംഗീതം നല്‍കിയത്. സന്തോഷ് ശിവനായിരിക്കും ക്യാമറ കൈകാര്യംചെയ്യുക. ഒരു മാസ് എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് ഒരുക്കുകയെന്ന് മുരുഗദോസ് പ്രതികരിച്ചിട്ടുണ്ട്. സണ്‍പിക്‌ചേഴ്‌സായിരിക്കും നിര്‍മാതാക്കള്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മുരുഗദോസിന്റെ തുപ്പാക്കിയിലും സ്‌പൈഡറിലും ക്യാമറ ചെയ്തത് സന്തോഷ് ശിവനായിരുന്നു. രജനിയുമൊന്നിച്ച് മുമ്പ് മണിരത്‌നം ചിത്രമായ ദളപതിയിലാണ് സന്തോഷ് ശിവന്‍ പ്രവര്‍ത്തിച്ചത്.
Post Your Comments