മനാമ • ബഹ്റൈനില്‍ 359 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 518 പേര്‍ കൂടി പുതുതായി രോഗമുക്തരായി.
പുതിയ കേസുകളില്‍ 186 എണ്ണം പ്രവാസി തൊഴിലാളികളാണ്. 173 പേര്‍ക്ക് കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
നാല് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ മരണം 134 ആയി.
നിലവില്‍ 45 പേരുടെ നില ഗുരുതരമാണ്. 92 പേര്‍ക്ക് ചികിത്സ ലഭിക്കുന്നുണ്ട്. നിലവില്‍ സജീവമായ 3,450 കേസുകളില്‍ 3,405 പേരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്ത് ഇതുവരെ 34,412 പേര്‍ രോഗമുക്തി നേടി. 7,60,733 ടെസ്റ്റുകളാണ് ബഹ്‌റൈന്‍ ഇതുവരെ നടത്തിയത്. ഇന്നലെ 8,248 ടെസ്റ്റുകള്‍ നടത്തി.
യു.എ.ഇയിലും പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച 254 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 494 പേര്‍ക്ക് രോഗം ഭേദമായി.
ഇതുവരെ 57,988 കേസുകള്‍ സ്ഥിരീകരിച്ച യു.എ.ഇയില്‍ നിലവില്‍ 6,798 സജീവ കേസുകള്‍ മാത്രമാണ് ഉള്ളത്.
Post Your Comments