KeralaLatest NewsNews

കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂ: കുറ്റം പറഞ്ഞവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം : പ്രതിപക്ഷവുമായി ആലോചിച്ചാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് മന്ത്രി എ.കെ ബാലന്‍. രമേശ് ചെന്നിത്തലയുമായി നാലുപ്രാവശ്യം ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറുമായും ഒരു തവണ സംസാരിച്ചിരുന്നു. പ്രതിപക്ഷത്തെ പേടിച്ചിട്ടാണ് നിയമസഭാസമ്മേളനം മാറ്റിയത് എന്ന് പറയുന്നത് കടുംകൈയാണ്. ഞങ്ങള്‍ക്ക് അങ്ങനെ പേടിക്കേണ്ട ഒരു പ്രശ്‌നവുമില്ല. ഈ വിധത്തില്‍ പറഞ്ഞത് ശരിയായിരുന്നില്ല എന്നാണ് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സ്മാർട്ട് സിറ്റി ഭൂമി വിൽപ്പന: ശതകോടികളുടെ അഴിമതി: അധികാരത്തിൽ കടിച്ച് തൂങ്ങാതെ പിണറായി വിജയൻ ഉടൻ രാജി വെക്കണമെന്ന് കെ. സുരേന്ദ്രൻ

അവിശ്വാസപ്രമേയം വന്നാല്‍ നേരിടാന്‍ ഞങ്ങളുടെ കയ്യിലും കുറേ ആയുധങ്ങളൊക്കെയുണ്ട്. കുറ്റം പറഞ്ഞവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വരും. കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂവെന്നും എ.കെ ബാലന്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button