COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; രാജ്യത്ത് പ്രതിദിന കേസുകൾ അരലക്ഷത്തിനടുത്ത്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,310 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 740 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ രോഗികളുടെ എണ്ണം 12,87,945 ആയി. മരണസംഖ്യ 30,601 ആയി. നിലവിൽ 4,40,135 പേരാണ് രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 8,17,209 പേർ ഇതുവരെ പൂർണമായും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 31,831 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. 9895 കേസുകളാണ് മഹാരാഷ്ട്രയിൽ പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആന്ധ്രാ പ്രദേശിൽ 7998 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 6472 കേസുകളാണ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചിരിക്കുന്നത്. കർണാടകയിൽ അയ്യായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ നിന്ന് മാത്രം രണ്ടായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പശ്ചിമ ബംഗാളിൽ 2496 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തുടനീളം 1,54,28,170 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാംപിളുകൾ പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button