ആദിരാമായണമെന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാല്‍ ബ്രഹ്മാവാണ്. അദ്ദേഹം തന്റെ മാനസപുത്രനായ നാരദനത് ഉപദേശിച്ചു കൊടുത്തു. നാരദനത് മഹര്‍ഷി വാല്‍മീകിക്കും പറഞ്ഞുകൊടുത്തു. അങ്ങനെ വാല്‍മീകി ജനങ്ങള്‍ക്ക് വാല്‍മീകി രാമായണമായി രചിച്ച് നമുക്ക് നല്‍കി.
നാരദന്‍ – നാരദന്‍ സര്‍വ്വവ്യാപിയായതിനാല്‍ എല്ലായിടത്തും അദ്ദേഹത്തിന്റെ സാമീപ്യമുണ്ട്.
വാല്‍മീകി – ജ്ഞാനവും പക്വതയും കാരുണ്യവും ചൊരിയുന്ന ഋഷി ശ്രേഷ്ഠനാണ് വാല്‍മീകി.
ഋശ്യശൃംഗന്‍ – ദശരഥ മഹാരാജാവിന്റെ പുത്രകാമേഷ്ടിയില്‍ ആചാര്യനായി ക്ഷണിക്കപ്പെട്ടയാളാണ് ഇദ്ദേഹം.
വസിഷ്ഠന്‍ – സൂര്യവംശത്തിന്റെ (അയോദ്ധ്യയുടെയും) കുലഗുരുവാണ് വസിഷ്ഠന്‍. ഉത്തമ കുലഗുരുവിന്റെ ധര്‍മ്മങ്ങള്‍ ഉചിതമായി അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു.
വിശ്വാമിത്രന്‍ – രാമലക്ഷ്മണന്മാര്‍ക്ക് വസിഷ്ഠനില്‍നിന്നും ലഭിച്ച വിദ്യാഭ്യാസത്തിന് പൂര്‍ണത നല്‍കുന്നത് വിശ്വാമിത്രനാണ്. പ്രായോഗിക പരിശീലനവും അനുഭവജ്ഞാനവും ഉള്‍പ്പെടുന്ന ഉപരിവിദ്യാഭ്യാസമാണ് അയോദ്ധ്യ മുതല്‍ മിഥില വരെയുള്ള യാത്രക്കിടയില്‍ അദ്ദേഹം കുമാരന്മാര്‍ക്ക് നല്‍കിയത്.
ശ്രാവണന്‍ – അന്ധരായ മാതാപിതാക്കളെ പരിചരിച്ചുപോന്ന ഈ മുനികുമാരന്‍ ദശരഥന്റെ പുത്രദുഃഖത്തിലെ മരണത്തിനു നിമിത്തമായത് ഇദ്ദേഹമായിരുന്നു.
ഭരദ്വാജമഹര്‍ഷി – വനവാസത്തിന് പുറപ്പെട്ട സീതാരാമലക്ഷ്മണന്മാര്‍ക്ക് ആദ്യം അഭയം നല്‍കിയ ആളാണ് ഭരദ്വാജമഹര്‍ഷി.
അത്രിമഹര്‍ഷി – ഭരതനെയും സംഘത്തേയും അയോദ്ധ്യയിലേക്ക് മടക്കി അയച്ച് നേരെ ചിത്രകൂടം ഉപേക്ഷിച്ചെത്തിയത് ഇദ്ദേഹത്തിന്റെ ആശ്രമത്തിലായിരുന്നു. ഇവിടെ അദ്ദേഹത്തിനും സീതയ്ക്കും സ്വന്തം മകനെപോലുള്ള പരിചരണം കിട്ടി
ശരഭംഗന്‍ – അത്രിമഹര്‍ഷിയോട് വിടചൊല്ലി യാത്രയില്‍ വിരാധനെന്ന രാക്ഷസനെയും വധിച്ച് എത്തിയ ആശ്രമമാണ് ശരഭംഗന്റേത്. ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാന്‍ ദേവേന്ദ്രന്‍ വന്നിട്ടും ശ്രീരാമ ദര്‍ശനമാണ് ശ്രേഷ്ഠമെന്നു പറഞ്ഞ് മടക്കിയയച്ച മഹര്‍ഷിയാണിദ്ദേഹം.
സുതീഷ്ണന്‍ – ശരഭംഗന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ശ്രീരാമനും കൂട്ടരും എത്തുന്ന ആശ്രമമാണ് ഇത്. അവിടെ 12 വര്‍ഷങ്ങള്‍ സമീപത്തുള്ള മുനികുടീരങ്ങള്‍ സന്ദര്‍ശിച്ച് കടന്നുപോയി.
അഗസ്ത്യന്‍ – വിശേഷപ്പെട്ട വില്ലും വാളും അമ്പൊഴിയാത്ത ഇരട്ട ആവനാഴിയും നല്‍കി ശ്രീരാമനെ രാക്ഷസനിഗ്രഹത്തിന് കരുത്തനാക്കുംവിധം പടച്ചട്ട അണിയിച്ചുവിട്ടയാളാണ് അഗസ്ത്യമുനി.
വിശ്രവസ്സ് – പുലസ്ത്യമഹര്‍ഷിയുടെ പുത്രന്‍. ഇദ്ദേഹത്തിന്റെ പുത്രനാണ് വിഭീഷണന്‍, രാവണകുംഭകര്‍ണ്ണന്‍. അതിനാല്‍ രാമപക്ഷത്തിനും രാവണപക്ഷത്തിനും മദ്ധ്യേയാണ് ഈ മുനി ശ്രേഷ്ഠന്‍.
വൈശ്രവണന്‍ – വിശ്രവസ്സിന് മുനിപുത്രിയായ ദേവവണ്ണിനിയില്‍ ഉണ്ടായ ആദ്യ പുത്രനാണ് ധനേശ്വരനായ വൈശ്രവണന്‍.
Post Your Comments