COVID 19Latest NewsNewsIndia

സംസ്ഥാനങ്ങളുടെ ലോക്ഡൗണ്‍ എന്ന ആശയത്തോട് അനുകൂലിയ്ക്കാതെ കേന്ദ്രം : അതിനുള്ള പോംവഴി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശത്തോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചില്ല. കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ അല്ലാതെ സാമൂഹിക അകലം പാലിയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് അതുമാത്രമാണ് ഇനിയുള്ള മാര്‍ഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. . കൊവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക്ക് ധരിക്കണം, കൈകള്‍ ശുചിയാക്കണം. ഇതു വഴി പോരാട്ടവുമായി മുന്നോട്ടു പോകണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള രോഗികളില്‍ മൂന്നിലൊന്നില്‍ കൂടുതലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേര്‍ മഹാരാഷ്ട്രയിലാണുള്ളത്.

Read Also : തമിഴ്നാട്ടിലെ രാജ്ഭവനില്‍ 84 പേര്‍ക്ക് കോവിഡ് -19

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,26,167 പേരാണ്. തമിഴ്‌നാട്ടില്‍ 51,765 പേരും, കര്‍ണ്ണാടകയില്‍ 47,075 പേരും, ആന്ധ്രയില്‍ 31,763ഉം, തെലങ്കാനയില്‍ 11,155ഉം, കേരളത്തില്‍ 8825 പേരും ചികിത്സയിലുണ്ട്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെ 1,51,484 പേരാണ് ചികിത്സയിലുള്ളത്. അതായത് രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നില്‍ ഒന്നില്‍ കൂടുതല്‍ രോഗികള്‍ അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേര്‍ മഹാരാഷ്ട്രയില്‍ ആണെന്നിരിക്കെ മറ്റു സംസ്ഥാനങ്ങളില്‍ എല്ലാം കൂടി 30 ശതമാനം രോഗികള്‍ മാത്രമാണുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ത്യയില്‍ ദിവസേനെ നാലു ശതമാനം വീതം ഉയരുകയാണ്. നിലവിലെ രോഗബാധിതരുടെ കാര്യത്തില്‍ ഇന്ത്യയ്ക്കും ബ്രസിലിനുമിടയില്‍ ഒരു ലക്ഷത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്.

സ്ഥിതി അതീവഗുരുതമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങള്‍ ലോക്‌ഡൌണിനെക്കുറിച്ച് ആലോചിക്കുന്നത്. മണിപ്പൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലും ആഴ്ചയില്‍ രണ്ടു ദിവസം ലോക്ക്ഡൗണാണ്. എന്നാല്‍ ലോക്ക്ഡൗണിലേക്ക് മടങ്ങണം എന്ന നിര്‍ദ്ദേശത്തോട് തല്‍ക്കാലം കേന്ദ്രത്തിന് യോജിപ്പില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button