തമിഴ്നാട്ടിലെ രാജ്ഭവനിലെ സെക്യൂരിറ്റി, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 84 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ താമസിക്കുന്ന ഏതാനും വ്യക്തികള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ 147 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അതിലെ 84 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നതെന്ന് രാജ്ഭവനില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ പറയുന്നു.
അതേസമയം രോഗംസ്ഥിരീകരിച്ചവരെ എല്ലാം തന്നെ കണ്ടെത്തുകയും ഇവരെ ഇപ്പോള്‍ ആരോഗ്യവകുപ്പ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. പോസിറ്റീവ് പരീക്ഷിച്ചവരെല്ലാം കെട്ടിടത്തിന്റെ പുറം ഭാഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഇവരാരും ഗവര്‍ണറുമായോ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, കോര്‍പ്പറേഷന്‍ ആരോഗ്യ അധികൃതര്‍ രാജ്ഭവന്റെ പ്രദേശം മുഴുവന്‍ അണുവിമുക്തമാക്കി ശുദ്ധീകരിച്ചെന്നും പ്രസ്താവനയിലുടെ അറിയിച്ചു.
അതേസമയം തമിഴ്‌നാട്ടില്‍ നിലവിലെ സ്ഥിതി ഗുരുതരമായി വരുകയാണ്. 51,765 ആക്റ്റീവ് കേസുകളും 1,31,583 രോഗമുക്തരായവരും ഉള്‍പ്പെടെ ഉള്‍പ്പെടെ 1,86,492 കോവിഡ് -19 കേസുകള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 3,144 കോവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments