സൂററ്റ്: കോവിഡ് ഭേദമായതിനു പിന്നാലെ പാവങ്ങളുടെ സൗജന്യ ചികിത്സയ്ക്ക് ആശുപത്രിയൊരുക്കി റിയല്‍ എസ്റ്റേറ്റ് വ്യവസായി. ഗുജറാത്തില്‍ നിന്നാണ് ആ നല്ല വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സൂററ്റിലെ കാദര്‍ ഷെയ്ഖ് എന്ന 63കാരനാണ് പാവപ്പെട്ട രോഗികള്‍ക്കായി ആശുപത്രി ഒരുക്കിയിരിക്കുന്നത്.
ഒരു മാസം മുമ്പാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ കാദര്‍ ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ലക്ഷങ്ങളാണ് ആശുപത്രിയില്‍ ചിലവായത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം പാവപ്പെട്ടവരായ രോഗികളെ കുറിച്ച് ചിന്തിച്ചത്. രോഗം ഭേദമായി ആശുപത്രി വിട്ടതിന് തൊട്ടുപിന്നാലെ അദ്ദേഹം ആശുപത്രി ഒരുക്കുന്നതിനായി പ്രവര്‍ത്തിച്ചു. ശ്രേയാം കോംപ്ലക്‌സിലുള്ള 30,000 സ്‌ക്വയര്‍ഫീറ്റിലുള്ള ഓഫീസ് പാവപ്പെട്ട കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രിയായി മാറ്റുകയായിരുന്നു. 85 കിടക്കകളും ഓക്‌സിജന്‍ അടക്കം കോവിഡ് ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി.
Post Your Comments