Latest NewsNewsIndia

ബിജെപി എംഎല്‍എയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

ജാര്‍ഖണ്ഡ് ബിജെപി എംഎല്‍എ സി പി സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. തന്നോട് അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവരോട് അവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കയക്കുവാനും അദ്ദേഹം ട്വീറ്ററിലൂടെ ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

രാജ്യത്ത് കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഒന്നായ ജാര്‍ഖണ്ഡിലെ നിയമസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ അംഗമാണ് സിപി സിംഗ്. നേരത്തെ കുടിവെള്ള ശുചിത്വ മന്ത്രി മിഥിലേഷ് താക്കൂര്‍, ജെഎംഎം എംഎല്‍എ മഥുര മഹാട്ടോ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button