Latest NewsNewsIndia

വാക്ക് പാലിക്കാതെ ചൈന; ലഡാക്കിലെ സംഘർ‌ഷ മേഖലകളിൽ നിന്നും സെെന്യം പൂ‌ർണമായും പിൻവാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി : മെയിൽ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സംഘർ‌ഷ മേഖലകളിൽ  അതിക്രമിച്ചു കയറിയ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന സൈന്യത്തെ പിന്‍വലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സൈനിക പിന്‍മാറ്റത്തിനായി നയതന്ത്ര-സൈനിക തലങ്ങളില്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ചൈന പൂര്‍ണ്ണമായും പിന്‍മാറാന്‍ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 40,000 ത്തോളം ചൈനീസ് സൈനികര്‍ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ തുടരുകയാണെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു

ഡെപ്‌സംഗ് സമതല മേഖലയിലും പാങ്‌ഗോംഗ് സോ തടാകമേഖലയിലും ഫിംഗേഴ്‌സ് മേഖലയിലും ചൈന ഇപ്പോളും നിലയുറപ്പിച്ചിട്ടുണ്ട്.വ്യോമവേധ മിസൈലുകള്‍ അടക്കമുള്ള എയര്‍ ഡിഫന്‍സ് സിസ്റ്റം, ദൂര്‍ഘദൂര ശേഷിയുള്ള പീരങ്കികള്‍ എന്നിവയെല്ലാമായി കനത്ത ആയുധസന്നാഹങ്ങളുമായാണ് ചൈന ഇവിടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ജൂലായ് 14, 15 തീയതികളിലായാണ് നാലാം റൗണ്ട് സൈനികതല ചര്‍ച്ച നടന്നത്. സൈനികതല, വിദേശകാര്യ മന്ത്രിതല, പ്രത്യേകപ്രതിനിധി ചര്‍ച്ചകളിലെല്ലാം പിന്മാറ്റത്തിന് ധാരണയായ ശേഷവും ചൈന വാക്ക് പാലിക്കുന്നില്ലെന്ന് സൈനിക, സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button