COVID 19Latest NewsKeralaNews

കോവിഡ് -19; കാക്കനാട് 30 കന്യാസ്ത്രീകൾക്ക് രോഗബാധ

കൊച്ചി : കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർ  കോണ്‍വെന്റില്‍ തന്നെ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.കോണ്‍വെന്റ് കെട്ടിടത്തിന്റെ ഒരു നില ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റാനാണ് ജില്ല ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കുറച്ചുദിവസം മുന്‍പ് കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഗുരുതര സാഹചര്യമാണ് എറണാകുളം ജില്ലയില്‍ ഇപ്പോൾ നിലനില്‍ക്കുന്നത്. അതിനിടെയാണ് 30 കന്യാസ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ച വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്. കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കരുണാലയത്തില്‍ ഇതുവരെ 33 കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റിനുള്ള സൗകര്യം കോണ്‍വെന്റില്‍ തന്നെ സജ്ജമാക്കിയ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും ആംബുലന്‍സിന്റെയും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആരോഗ്യനില വഷളാകുന്ന പക്ഷം ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.മഠത്തില്‍നിന്നുള്ള കന്യാസ്ത്രീകള്‍ മറ്റ് മഠങ്ങളിലേക്കും അനുബന്ധ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button