കോഴിക്കോട്: കോവിഡ് നിര്‍ദേശം പാലിക്കാതെ വിവാഹം നടത്തിയതിന് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡോക്ടര്‍ കൂടിയായ വരന് കോവിഡ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ പിതാവ് ചെക്യാട് സ്വദേശി അബൂബക്കറിന് എതിരെ പൊലീസ് കേസെടുത്തത്. കോഴിക്കോട് വളയത്താണ് സംഭവം നടന്നത്. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹ ചടങ്ങിലാണ് കോവിഡ് നിര്‍ദേശം പാലിക്കാതിരുന്നത്.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിവാഹത്തിന് അവധി എടുത്തിരുന്നതിനാല്‍ ഈ മാസം 3 ന് ശേഷം ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇദ്ദേഹത്തിന് വിവാഹ ചടങ്ങില്‍ നിന്നാണ് രോഗം ബാധിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ പാറക്കടവ് വെച്ചായിരുന്നു ഡോക്ടറുടെ ചടങ്ങുകള്‍.
Post Your Comments