KeralaLatest News

കേരളത്തിൽ വീണ്ടും ബാലവിവാഹം: വരനും വീട്ടുകാർക്കുമെതിരെ കേസെടുത്തു

കോഴിക്കോട്: കേരളത്തിൽ വീണ്ടും ബാലവിവാഹം. കോഴിക്കോട് കുറ്റിക്കാട്ടൂർ, കണ്ണൂർ പെരിങ്ങത്തൂർ സ്വദേശികളായ വീട്ടുകാർക്കെതിരെ കേസെടുത്തു. വരനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോടാണ് വിവാഹം നടന്നത്. പെരിങ്ങത്തൂർ സ്വദേശിയാണ് പെൺകുട്ടി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്.

‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് ശിക്ഷാർഹമാണ്. പെൺകുട്ടിയുടെ സമ്മതപ്രകാരം ആണെങ്കിൽ പോലും ബാലവിവാഹം കുറ്റകരമാണ്. സമ്പൂർണ്ണ സാക്ഷരത അവകാശപ്പെടുന്ന കേരളം പോലൊരു സംസ്ഥാനത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് അനുവദിക്കാനാകില്ല’ എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. പെൺകുട്ടികളുടെ വിദ്യാഭ്യാസം അവരുടെ സുരക്ഷിതമായ ഭാവി എന്നിവക്ക് ഇത്തരം പ്രവണതകൾ വെല്ലുവിളിയാകും. മുൻപും സമാനമായ സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button