കോഴിക്കോട് : ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന യുവതിയെ അബോധാവസ്ഥയിലായിരിക്കുമ്പോള്‍ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിന്‍വലിപ്പിക്കാനായി യുവതിക്ക് മുന്നിലെത്തിയത് പതിനഞ്ചുപേരെന്നു റിപ്പോർട്ട്. മാര്‍ച്ച് 18 ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
കോഴിക്കോട് നഗരം സ്വദേശിനിയായ യുവതിയെ മെഡിക്കല്‍കോളജിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡറായ വടകര മയ്യണ്ണൂര്‍ സ്വദേശി ശശീന്ദ്രന്‍ ഉപദ്രവിച്ചെന്നാണ് കേസ്. ബലാത്സംഗം, പരിചരിക്കാന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്‍ നടത്തിയ ഗുരുതരമായ കൃത്യവിലോപം, രോഗിക്ക് മാനഹാനി ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്‌തു. എന്നാൽ, കൂട്ടത്തിലുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീ ഇതിനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണം.
‘നീ ഭര്‍ത്താവുള്ള സ്ത്രീയല്ലേ, ഇങ്ങനെയൊക്കെ ചെയ്തതില്‍ എന്താണിത്ര കുഴപ്പം വരാനുള്ളത്..വെറുതേ പരാതിക്ക് പോയി കൂടുതല്‍ അപമാനിക്കപ്പെടണോ..’ കൂട്ടത്തിലുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീയുടെ പെരുമാറ്റം ഉപദ്രവിച്ച ആളുടെ പെരുമാറ്റത്തേക്കാള്‍ ക്രൂരമായിരുന്നെന്ന് യുവതി പറയുന്നു.
മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി തിരുത്തണം, പരാതി പിന്‍വലിക്കണം, അര്‍ഹമായ നഷ്ടപരിഹാരവും ആശുപത്രിച്ചെലവുകളും വാങ്ങിത്തരാം…അവസാനം നഴ്‌സിനോട് പരാതിപ്പെട്ടപ്പോഴാണ് സംഘം മടങ്ങിയതെന്നു ഒരു ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments