മുംബൈ : രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പങ്കെടുക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സഞ്ജയ് റാവുത്ത്. ചടങ്ങിലേക്ക് ക്ഷണം കിട്ടിയോ എന്ന ചോദ്യത്തിന് അത് വന്നുകൊള്ളുമെന്നായിരുന്നു മറുപടി. അതേസമയം ഉദ്ധവ് താക്കറെയെ മുഖ്യാതിഥിയായി ക്ഷണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. അടുത്ത അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്.
ബി.ജെ.പിയെ മാറ്റിനിര്‍ത്തി എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാറുണ്ടാക്കിയ ശിവസേനയുമായി സംഘ് പരിവാര്‍ സംഘടനകളും അകല്‍ച്ചയിലാണ്. രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങിന് ഇതുവരെ ശിവസേനക്ക് ക്ഷണം കിട്ടിയിട്ടില്ല. അതേസമയം രാമക്ഷേത്രം രാജ്യത്തിന്റെയും തങ്ങളുടെയും വൈകാരിക വിഷയമാണെന്നും സഞ്ജയ് റാവുത്ത് ആവര്‍ത്തിച്ചു.
എന്ത് ‘സാമൂഹിക അകലമാണ്’ രാമക്ഷേത്ര നിര്‍മാണ സമിതി പാലിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ പോകുന്നെയുള്ളൂവെന്നും രാമക്ഷേത്രത്തിനായി ശിവസൈനികര്‍ രക്തംചിന്തിയതായും പ്രധാന തടസ്സം ഉടച്ചുമാറ്റിയത് ശിവസേനയാണെന്നും കഴിഞ്ഞ ദിവസം സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു.
Post Your Comments