CricketLatest NewsNewsSports

പാക്കിസ്ഥാന് വേണ്ടി കളിക്കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട് ; മനസുതുറന്ന് ഇമ്രാന്‍ താഹിര്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ച സമയം തന്റെ ക്രിക്കറ്റ് കരിയര്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെങ്കിലും പാകിസ്ഥാന്‍ ടീമിന് വേണ്ടി കളിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് താരം പറഞ്ഞു.

പാക്കിസ്ഥാനു വേണ്ടി കളിക്കാനാഗ്രഹിച്ച താഹിര്‍ ലാഹോറില്‍ ആണ് വളര്‍ന്നത്. ദേശീയ അണ്ടര്‍ 19, എ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയ സീനിയര്‍ ടീമിലേക്കുള്ള വിളി വന്നിരുന്നില്ല. ഒടുവില്‍ 2005 വരെ ലാഹോറില്‍ താമസിച്ചിരുന്ന താഹിര്‍ 2006 ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുകയായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയില്‍ നിലവാരമുള്ള സ്പിന്നര്‍മാരുടെ ക്ഷാമം അദ്ദേഹത്തിന് ഒരു ലെഗ് സ്പിന്നറായി വളരാന്‍ ഏറെ സഹായിച്ചു.

‘പാകിസ്ഥാനില്‍ നിന്ന് പുറത്തുപോകുന്നത് ബുദ്ധിമുട്ടായിരുന്നു, പക്ഷേ ദൈവം എന്നെ അനുഗ്രഹിച്ചു, ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചതിന്റെ ബഹുമതി എന്റെ ഭാര്യയുടേതാണ്,” താഹിര്‍ പറഞ്ഞു. 2006 ല്‍ ദക്ഷിണാഫ്രിക്കന്‍ വനിതയായ സുമയ്യ ദില്‍ദാറുമായി വിവാഹിതനാകുമ്പോള്‍ താഹിറിന് അന്ന് 26 വയസ്സ്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കാന്‍ യോഗ്യത നേടിയപ്പോള്‍ 2009 ഏപ്രിലില്‍ താനവിടത്തെ സ്ഥിരതാമസക്കാരനായി മാറിയപ്പോള്‍ ദഭിണാഫ്രിക്കയിക്ക് വേണ്ടി കളിക്കാന്‍ യോഗ്യത നേടി. 2011 ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താഹിര്‍ ടീമിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് നേട്ടക്കാരനായിരുന്നു.

95 ഏകദിന മത്സരങ്ങളില്‍ നിന്ന് 156 വിക്കറ്റുകള്‍ നേടിയ താഹിര്‍ 2011, 2015 ലോകകപ്പുകളില്‍ കളിച്ചു. 2014, 2016 ലോക ടി 20 ടൂര്‍ണമെന്റുകളിലും കളിച്ചു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന് ശേഷം 41 കാരന്‍ താരം തന്റെ ദൈര്‍ഘ്യമേറിയ കരിയറില്‍ നിന്ന് വിരമിച്ചു. ഇപ്പോള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മുള്‍ട്ടാന്‍ സുല്‍ത്താസിനെ പ്രതിനിധീകരിച്ച് ഫ്രാഞ്ചൈസി ലീഗുകളില്‍ ടി 20 കളിക്കുകയാണ് താരം. 2019 ല്‍ സര്‍റേയില്‍ ചേര്‍ന്നപ്പോള്‍ താഹിര്‍ തന്റെ എട്ടാമത്തെ ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബിനെ പ്രതിനിധീകരിച്ചു കൊണ്ട് ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button