തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി കോടികള്‍ ഒഴുകിയ സ്വര്‍ണക്കടത്ത് നീളുന്നത് തീവ്രവാദബന്ധത്തിലേയ്ക്ക്.. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പിണറായി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം . കേസില്‍ കുറ്റക്കാരായവര്‍ക്കെതിരെ ഏതറ്റം വരെയും പോകാമെന്ന് അന്വേഷണ സംഘങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. ഡിആര്‍ഐ , എന്‍ഐഎ , കസ്റ്റംസ്, ഐബി തുടങ്ങി 5 ഏജന്‍സികളാണ് നിലവില്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളിലും കൂടുതല്‍ സങ്കീര്‍ണങ്ങളായ വിവരങ്ങളും കണ്ണികളുമാണ് വെളിപ്പെടുന്നതെന്നാണ് റിപോര്‍ട്ടുകള്‍.
വിവിധ രംഗങ്ങളിലെ വമ്പന്‍മാര്‍ക്കും അതി പ്രശസ്തര്‍ക്കും നേരിട്ടോ അല്ലാതെയോ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. അതിനാല്‍ തന്നെ മുഖം നോക്കാതെ അന്വേഷണം മുമ്പോട്ടു കൊണ്ടുപൊയ്‌ക്കൊള്ളാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
രാജ്യ സുരക്ഷയുമായി കൂടി ബന്ധമുള്ള കേസായതിനാല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും വിശ്വസ്തനായ കേന്ദ്രീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ട് അന്വേഷണ വിവരങ്ങള്‍ ആരായുന്നുണ്ട്.
കുറ്റക്കാരനെന്ന് കണ്ടാല്‍ ഏത് പ്രമുഖനെതിരെയും നടപടിയാകാം എന്ന നിര്‍ദേശമാണ് ഡോവല്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments