COVID 19Latest NewsNewsInternational

കുവൈത്തില്‍ 751 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

കുവൈത്തില്‍ 751 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 61,185 ആയി ഉയര്‍ന്നു. അതേസമയം 601 രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ അഞ്ച് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തരായവരുടെ എണ്ണം 51,520 ഉം മരണസംഖ്യ 417 ഉം ആയി. രാജ്യത്ത് നിലവില്‍ 9,248 സജീവ കേസുകളുണ്ട്, ഇതില്‍ 127 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അ്‌റിയിച്ചു. അതേസമയം രാജ്യത്ത് 4,139 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 471,000 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button