COVID 19Latest NewsKerala

സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു; ആകെ മരണം 48 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം സ്വദേശിയുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 48 ആയി. കാസര്‍കോട് അണങ്കൂര്‍ സ്വദേശിയായ ഖൈറുന്നിസ(48) ആണ് ഇന്ന് മരിച്ചവരിൽ ഒരാൾ. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഖൈറുന്നിസ.

ഖൈറുന്നുസയുടെ രോഗ ഉറവിടം വ്യക്തമല്ല. ശ്വാസതടസത്തെ തുടര്‍ന്ന് അണങ്കൂറിലെ സ്വകാര്യ ആശുപത്രിയിലെത്തി. ഇവിടെ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ് എന്ന് കണ്ടെത്തിയതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. കോയ(57) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

‘ബി.ജെ.പിയില്‍ ചേരാന്‍ 35 കോടി കൈക്കൂലി’ – കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് വക്കീല്‍ നോട്ടീസയച്ച്‌ സച്ചിന്‍ പൈലറ്റ്

ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30നാണ് മരണം സംഭവിച്ചത്. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതില്‍ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button