ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,940 പേര്‍ക്കു രോഗം ഭേദമായി. ഇതുവരെ 2,85,636 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചു. നിലവില്‍ 1,89,463 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം, ചികിത്സയിലുള്ളവരേക്കാള്‍ 96,173 എണ്ണം കൂടുതലാണ് രോഗമുക്തരുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ പരിശോധനയ്ക്കായി പുതിയ 11 ലാബുകള്‍ കൂടി ഐസിഎംആര്‍ സ്ഥാപിച്ചു. സാമ്പിള്‍ പരിശോധനയുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,15,446 സാമ്ബിളുകളാണ് പരിശോധിച്ചത്. 77,76,228 സാമ്ബിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. രാജ്യത്തെ സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 737 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 279 ആയും വര്‍ധിപ്പിച്ചു.
Post Your Comments