ന്യൂഡൽഹി: ആശങ്ക പടർത്തി ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടരലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി പത്തൊന്‍പത് ലക്ഷം കടന്നു. മരണസംഖ്യ 31.93 ലക്ഷമായി ഉയര്‍ന്നു.
രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്ന് കോടിയോട് അടുത്തു.ഇരുപത്തിനാല് മണിക്കൂറിനിടെയില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു. മരണസംഖ്യ 5.90 ലക്ഷമായി ഉയര്‍ന്നു.
read also: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ, നേമത്ത് കെ.മുരളീധരൻ മൂന്നാമത്: എക്സിറ്റ് പോൾ പറയുന്നത്
ഇന്ത്യയിലും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ച 3.86 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3498 പേര്‍ മരിച്ചു. നിലവില്‍ 31 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. അതേസമയം രോഗമുക്തി നിരക്കിൽ ഉള്ള വർദ്ധനവ് ആശ്വാസമാണ്. 81.99 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
Post Your Comments