മലപ്പുറം : കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്തി. മലപ്പുറം കൊണ്ടോട്ടി നഗരസഭയിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം ജില്ലയില്‍ 61 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 18 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊണ്ടോട്ടി നഗരസഭയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍
· പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പൊതു സേവനങ്ങള്‍ (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി ഉല്‍പ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉല്‍പാദന-വിതരണം, പോസ്റ്റോഫീസുകള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ഒഴികെ സംസ്ഥാന/ കേന്ദ്രഭരണ സര്‍ക്കാരുകളുടെ ഓഫീസുകള്‍, അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളതല്ല.
· ജില്ലാ ഭരണം, റവന്യൂ ഡിവിഷനല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, വൈദ്യുതി, വെള്ളം, ശുചിത്വം എന്നിവ പ്രവര്‍ത്തിക്കും. നഗരസഭ/ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ക്ക് കുടിവെള്ള വിതരണം/ ദുരന്തനിവാരണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കുറച്ച് ജീവനക്കാരെ വച്ച് നടത്തും.
· ഡിസ്പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്സിങ് ഹോമുകള്‍ ആംബുലന്‍സ് മുതലായവയും പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന,വിതരയൂനിറ്റുകള്‍ ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.
· മെഡിക്കല്‍ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ടുള്ള അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. (എയര്‍പോര്‍ട്ട് / റെയില്‍വേ സ്റ്റേഷന്‍ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്ര അനുവദിക്കും)
· ദേശീയപാതയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ ഈ പ്രദേശ പരിധിയില്‍ നിര്‍ത്തരുത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ആശുപത്രി സഹായ സേവനങ്ങള്‍ക്കുള്ളതുമായ ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കള്‍ കൊണ്ടു പോകുന്ന ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും.
· ഭക്ഷ്യ/അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാവിലെ ഒന്‍പത് വരെ സാധനങ്ങള്‍ ശേഖരിക്കാനും രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ വില്‍പ്പന നടത്താനും അനുമതിയുണ്ട്.
· പാല്‍ ബൂത്ത് രാവിലെ അഞ്ച് മുതല്‍ രാവിലെ 10 വരെയും വൈകീട്ട് നാല് മുതല്‍ വൈകീട്ട് ആറ് വരെയും പ്രവര്‍ത്തിപ്പിക്കാം.
· രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് വരെ നൈറ്റ് കര്‍ഫ്യൂഏര്‍പ്പെടുത്തിയിട്ടുണ്ട്.
· എ.ടി.എം പ്രവര്‍ത്തിക്കാം
· അനുവദിച്ചിട്ടുള്ള എല്ലാ പ്രവൃത്തികളും ഏറ്റവും കുറവ് ജീവനക്കാരെ വച്ച് ക്രമീകരിക്കണം
· ഈ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണം.
Post Your Comments