കൊച്ചി: ഏലൂരില്‍ കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ പോലീസുകാര്‍ ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.ആശങ്ക വര്‍ദ്ധിപ്പിച്ച് ജില്ലയിലെ കൂടുതല്‍ മേഖലകളിലേക്ക് കോവിഡ് വ്യാപിക്കുകയാണ്.
ആലുവയില്‍ 18 കന്യാസ്ത്രീകള്‍ക്ക കോവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല സെന്റ് മേരീസ് പ്രൊവിഡന്‍സിലെ കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊച്ചി പനങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വൈപ്പിന്‍ സ്വദേശി സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഇടംപിടിച്ച കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ചെല്ലാനത്തിനും ആലുവയ്ക്കും സമീപമുള്ള പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടകരമായ മുന്നറിയിപ്പാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഈ മേഖലയില്‍ കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments