ലണ്ടന്‍ : കൊറോണ വൈറസിനെതിരെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ മുന്നോട്ടു വന്ന് രാജ്യങ്ങള്‍. ഇതോടെ വാക്‌സിന്‍ നിര്‍മാണത്തിന് അനുമതി തേടി നേരത്തെയും ഇപ്പോഴും നിരവധി രാജ്യങ്ങള്‍ അധികൃതരെ സമീപിക്കാന്‍ തുടങ്ങി. പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചതോടെ വാക്‌സിന്റെ ഒരു കോടി ഡോസുകളാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
Read Also : ആശ്വാസ വാര്‍ത്ത… കൊറോണവൈറസ് വാക്‌സിന്‍ വിജയപ്രഖ്യാപനം വന്നു, അഭിനന്ദനങ്ങള്‍ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍
ആഭ്യന്തരമായും ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്ന് വ്യത്യസ്ത തരം വാക്‌സിനുകള്‍ ബ്രിട്ടനു ഇപ്പോള്‍ ലഭ്യമാകുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശര്‍മ പറഞ്ഞു. ഒരു വാക്‌സിന്‍ കണ്ടെത്താനുള്ളത് ആഗോള ശ്രമമാണ്, ബ്രിട്ടിഷ് പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായ കൊറോണ വൈറസ് വാക്‌സിന്‍ എത്രയും വേഗം ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്യുന്നുവെന്ന് ശര്‍മ്മ പറഞ്ഞു.
ബയോ ടെക്കും ജര്‍മ്മന്‍ കമ്പനിയായ ഫൈസറും വികസിപ്പിച്ചെടുക്കുന്ന വാക്‌സിന്‍ 30 ദശലക്ഷം ഡോസ് നിര്‍മിക്കും. ഫ്രാന്‍സിന്റെ വാല്‍നേവ സൃഷ്ടിച്ച വാക്‌സിന്‍ 60 ദശലക്ഷം ഡോസുകള്‍ നിര്‍മിക്കാനാണ് നീക്കം. നിലവില്‍ ഓസ്ട്രാഫെനെക്കയുമായി സഹകരിച്ച് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പരീക്ഷിച്ച വാക്‌സിനിന്റെ ഒരു കോടി ഡോസ് കൂടി വാങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments