ലോകത്തിന് ആശ്വാസ വാര്‍ത്ത… കൊറോണവൈറസ് വാക്സിന്‍ വിജയപ്രഖ്യാപനം വന്നു, അഭിനന്ദനങ്ങള്‍ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍.
ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്‌സിനെക്കുറിച്ചുള്ള വലിയൊരു പോസിറ്റീവ് വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് കോവിഡി-19 വാക്‌സിന്‍ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതവും നന്നായി സഹകരിക്കുന്നതും ഇമ്യൂണോജെനിക്തുമാണെന്നാണ് മെഡിക്കല്‍ ജേണല്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
read also : ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മാണത്തെ കുറിച്ച് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്‍
വാക്‌സിന്‍ ഗവേഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ആന്റിബോഡി, ടി-സെല്‍ (കില്ലര്‍ സെല്‍) പ്രതികരണമാണ് സൃഷ്ടിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍, സെപ്റ്റംബര്‍ മാസത്തോടെ തന്നെ ഇത് വന്‍തോതിലുള്ള ഉല്‍പാദനത്തിലേക്ക് പോകാം. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ക്കൊപ്പം കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനേഷനെക്കുറിച്ച് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വിശദമായ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Post Your Comments