
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ നടി റിയ ചക്രബര്‍ത്തി രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായി. താരത്തെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് വരെ പറഞ്ഞ് സന്ദേശങ്ങള്‍ വന്നിരുന്നു. ഒരു മാസം നീണ്ട മൗനത്തിന് ശേഷം കഴിഞ്ഞ ദിവസം തനിക്കെതിരെ ഭീഷണി മുഴക്കിയവര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. താരത്തിന്റെ പരാതിയില്‍ പൊലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും മുംബൈ പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് റിയ തനിക്ക് വന്ന ഭീഷണി സന്ദേശം പരസ്യപ്പെടുത്തിയത്. ഉടന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊന്നുകളയും എന്നായിരുന്നു താരത്തിന് ലഭിച്ച സന്ദേശം. ഇനിയും തനിക്ക് സൈബര്‍ ആക്രമണം സഹിക്കാനാവില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം സൈബര്‍ ക്രൈം പോലീസിന്റെ സഹായം തേടിയത്.
സുശാന്തിന്റെ കാമുകിയായിരുന്ന റിയയ്ക്ക് താരത്തിന്റെ മരണത്തില്‍ പങ്കുണ്ട് എന്നാരോപിച്ചാണ് സൈബര്‍ ആക്രമണം നടന്നത്. താരം വിടപറഞ്ഞ് ഒരു മാസത്തിന് ശേഷമാണ് റിയ പ്രതികരണവുമായി രംഗത്തെത്തിയത്. അതിന് പിന്നാലെ സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യവും റിയ ഉയര്‍ത്തിയിരുന്നു.
Post Your Comments