ന്യൂഡൽഹി : സോഷ്യൽ മീഡിയ അക്കൗണ്ടായ ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇന്നലെ ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുകോടിയായി ഉയർന്നു.
രാജ്യത്ത് ട്വിറ്ററിൽ ഏറ്റവും പേർ ഫോളോ ചെയ്യുന്നതും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിനെയാണ്. ലോക നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ട്വിറ്റർ അക്കൗണ്ടുകളിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ നരേന്ദ്ര മോദിക്കുള്ളത്.
2009 ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങുന്നത്. നിലവിൽ 2,354 അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നുണ്ട്. 2019 സെപ്റ്റംബറിൽ അഞ്ച് കോടിയായിരുന്നു അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിനെ 3.7 കോടി പേർ നിലവിൽ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 4.5 കോടിയിലധികം ഫോളോവേഴ്സാണ് ഉള്ളത്.
2015 ഏപ്രിലിൽ ട്വിറ്ററിൽ അക്കൗണ്ട് ആരംഭിച്ച രാഹുൽ ഗാന്ധിക്ക് 1.5 കോടിയിലധികം ഫോളോവേഴ്സാണുള്ളത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്വിറ്ററിൽ 8.3 കോടിയിലധികം ഫോളോവേഴ്സാണുള്ളത്.
Post Your Comments