ന്യൂഡൽഹി: ചൈനയ്ക്കെതിരെ സൈനികവും നയതന്ത്ര തലങ്ങളിലുമുള്ള നടപടികള്‍ക്ക് പുറമെ, ഏറെ പ്രഹരശേഷിയുള്ള സാമ്പത്തിക പ്രത്യാക്രമണങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൻപടിയായുള്ള ആദ്യ നീക്കം, ആഗോള സാങ്കേതിക-ഭൂമികയില്‍ ചൈന നേടിയെടുക്കാന്‍ ശ്രമിക്കുന്ന മേധാവിത്വത്തിന് തടയിടാനുള്ള ശ്രമമാണ്. ചൈനയുടെ 59 ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു കൊണ്ട് ഡിജിറ്റല്‍ പ്രഹരത്തിന് ആദ്യംതുടക്കം കുറിച്ചു. സമൂഹമാധ്യമ രംഗത്തെ അമേരിക്കന്‍ ഭീമന്മാരായ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയവ സ്വന്തം രാജ്യത്ത് നിരോധിച്ച ചൈനക്ക് അതേ രീതിയിലാണ് ഇന്ത്യ തിരിച്ചടി നൽകിയത്.
നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളില്‍ പലതും, നമ്മുടെ രാജ്യത്ത് ഏറെ ജനപ്രീതിയുള്ള ആപ്പുകൾ ആയിരുന്നു. ഈ നിരോധനം വഴി ചൈനയ്ക്ക് ഉണ്ടാകുന്ന സാമ്ബത്തിക വ്യഥകളുടെ വ്യാപ്തി വളരെ വലുതാണ്. സ്വന്തം ദേശം കഴിഞ്ഞാല്‍, ലോകത്ത് ടിക് ടോക്കിന്റെ ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യ.ഇവിടെ ആ മാധ്യമത്തിന് 20കോടിയില്‍പരം സജീവ ഉപഭോക്താക്കള്‍ ഉണ്ട്.അതായത് ആറ് ഇന്ത്യക്കാരില്‍ ഒരാളെങ്കിലും ടിക് ടോക്കിന്റെ വരിക്കാരനാണ്. ചൈനയിലെ ചില മീഡിയയുടെ കണക്കനുസരിച്ച് ചൈനയ്ക്ക് 600കോടി ഡോളറിന്റെ വരുമാനനഷ്ടം ഉണ്ടാക്കുന്ന പ്രവര്‍ത്തിയാണ് ഈ നിരോധനം.
ഷെയര്‍ ഇറ്റ് ആപ്പിന് 40 കോടി ഡൗണ്‍ലോഡ് ഉണ്ടെന്നാണ് കണക്ക്. ചൈനയുടെ ടെക് ഭീമനായ ’ആലിബാബ”യുടെ യൂസിബ്രൗസറിന് ഇന്ത്യയില്‍, ഗൂഗിള്‍ കഴിഞ്ഞാല്‍, രണ്ടാം സ്ഥാനമാണുള്ളത്. മീ കമ്മ്യൂണിറ്റി എന്ന ചൈനയുടെ ഡിജിറ്റല്‍ തട്ടകത്തില്‍ ഇന്ത്യയിലുള്ളത് 10കോടിയില്‍പ്പരമുള്ള അംഗബലമായിരുന്നു. ഇതെല്ലാമാണ് ഒറ്റയടിക്ക് തകർന്നത്. സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് ഗുണകരം ഇത്തരം സാമ്ബത്തിക ഉപരോധങ്ങള്‍ ചൈനയ്ക്ക് നഷ്ടം വരുത്തിവയ്ക്കുന്നതിനോടൊപ്പം, നമ്മുടെ രാജ്യത്തെ സംരംഭങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്റ്റാര്ട്ട്പ്പു കള്‍ക്ക് ഗുണകരമാകുകയും ചെയ്യും.
സ്വർണ്ണക്കടത്ത്, ഫൈസൽ ഫരീദ് നാല് സിനിമകൾക്കായി പണം മുടക്കി, അന്വേഷണം സിനിമ മേഖലയിലേക്കും
ടിക്ടോക് എന്ന ചൈനീസ് ആപ്പിന് മത്സരാര്‍ത്ഥി യായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വദേശി കമ്പനിയായ’ശിംഗാരി ”യുടെ ഡൗണ്‍ലോഡ്, ടിക് ടോക്കിന്റെ നിരോധനത്തിനു തൊട്ടുപിന്നാലെ, ഒരു ലക്ഷം എന്ന പഴയ നിലയില്‍ നിന്ന് ഒരുകോടിയിലേറെയുള്ള വമ്ബന്‍ സ്കോറിലേക്ക് കയറിയിരിക്കുന്നു. ടിക് ടോക്കിന് സമാനമായ മറ്റൊരു ആപ്പാണ് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ’മി ട്രോന്‍”.ഈ അനുഭവങ്ങള്‍ മറ്റു തലങ്ങളിലും ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത് .
Post Your Comments