ചെന്നൈ • തമിഴ് ഹൈന്ദവരുടെ ആരാധാനമൂര്‍ത്തിയായ വേല്‍മുരുകനെ അവഹേളിച്ച യുക്തിവാദ സംഘമായ കറുപ്പര്‍ കൂട്ടത്തിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം. വേല്‍മുരുകനെ സ്തുതിച്ചുള്ള സ്‌കന്ദ ഷഷ്ഠി കവച കീര്‍ത്തനത്തെ പരിഹസിച്ച് കറുപ്പര്‍ കൂട്ടം പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോള്‍ പ്രതിഷേധത്തിനു തിരി കൊളുത്തിയിരിക്കുന്നത്. തമിഴ് ഹൈന്ദവ ജനതയുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് കറുപ്പര്‍ കൂട്ടം യൂട്യൂബ് ചാനലിന്റെ ചെന്നൈ ഓഫീസ് പൊലീസ് അടപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും പൊലീസ് പോലീസ് വ്യക്തമാക്കി.
തമിഴ്നാട്ടിലെ സാമൂഹ്യപരിഷ്കര്‍ത്താവും യുക്തിവാദിയുമായ പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ അനുയായികളാണ് കറുപ്പര്‍ കൂട്ടം എന്ന പേരില്‍ അറിയപ്പെടുന്നത്. ശ്രീ മുരുകന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച സ്‌കന്ദഷഷ്ടി നാളില്‍ തന്നെയാണ് അവഹേളന വീഡിയോ കറുപ്പര്‍ കൂട്ടം പുറത്തിറക്കിയത്. ഹൈന്ദവ ദേവതാ സങ്കല്പങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളുടെ ഭാഗമാണ് കറുപ്പര്‍ കൂട്ടത്തിന്റെ നടപടിയെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. ചാനല്‍ പൂര്‍ണമായി നിരോധിക്കണമെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ബി.ജെ.പി ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങളുടെ ഭാഗമായി ബി.ജെ.പി പ്രവര്‍ത്തകര്‍ സ്‌കന്ദ ഷഷ്ഠി കവച പാരായണം നടത്തി തെരുവില്‍ പ്രകടനം നടത്തി. ഹിന്ദു മുന്നണിയും മറ്റ് ഹൈന്ദവ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. സിനിമാ-സാംസ്‌കാരിക നായകന്മാരും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ ചാനല്‍ അവതാരകനായ സുരേന്ദ്രന്‍ നടരാജന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. വെട്രിവേല്‍, വീരവേല്‍ എന്ന ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഡി.എം.കെയുമായി ബന്ധമുള്ളവരാണ് കറുപ്പര്‍ കൂട്ടത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കറുപ്പര്‍ കൂട്ടവുമായി ഒരു ബന്ധവുമില്ലെന്ന് ഡി.എം.കെ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments