
വാഷിംഗ്ടൺ : ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 14,633,037 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 608,539 ആയി. 8,730,138 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 218, 378 പുതിയ കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തത്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 3, 896,855. 65,584 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണം 143,269 ആയി.ബ്രസീലിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,099,896. 24,650 പുതിയ കേസുകളും 79,533 മരണങ്ങളുമുണ്ടായി.
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 1,118,107 ആയി. 24 മണിക്കൂറിനിടെ 40243 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 27,503 ആയി. തുടർച്ചയായി നാലാംദിവസവും ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നു.ജൂലായ് 12 മുതൽ 18 വരെ രാജ്യത്ത് ആകെയുണ്ടായ 2.27 ലക്ഷം പുതിയ രോഗികളിൽ 1.40 ലക്ഷവും കേരളമുൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമായാണ്. മഹാരാഷ്ട്രയിൽ മാത്രം അരലക്ഷത്തിലേറെ പുതിയ രോഗികൾ ഉണ്ടായി. തമിഴ്‌നാട്ടിൽ 31,488, കർണാടകയിൽ 23,436 എന്നിങ്ങനെയാണ് കണക്കുകൾ.
Post Your Comments