ന്യൂഡല്‍ഹി: രാജ്യത്തിൻറെ പ്രതീക്ഷയായി കൊറോണ പ്രതിരോധ വാക്സിന് ആദ്യഘട്ടം പരീക്ഷിക്കുന്നത് 375 പേരില്‍. വാക്സിന്റെ ആദ്യഘട്ട പരീക്ഷണമാണ് 375 പേരില്‍ നടത്തുന്നതെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.കൊറോണ പ്രതിരോധ വാക്സിന് പരീക്ഷണത്തിനായി 1,800 പേരാണ് എയിംസ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,125 പേരില്‍ വാക്സിന് പരീക്ഷണം നടത്തുമെന്നും രണ്‍ദീപ് വ്യക്തമാക്കി. വാക്സിന് എത്രത്തോളം സുരക്ഷിതത്വമാണെന്നും, എത്ര ഡോസ് വേണമെന്ന് അറിയാനുമാണ് ആദ്യഘട്ടത്തില്‍ 375 പേരെ തെരഞ്ഞടുത്തത്.
വാക്സിന് രണ്ടാം ഘട്ട പരീക്ഷണത്തില്‍ 12 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള 700 പേരെയാണ് തെരഞ്ഞെടുക്കുന്നത്. മൂന്ന് മൈക്രാഗ്രാം മുതല്‍ ആറ് മൈക്രോഗ്രാം വരെയുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കുന്നത്. വാക്സിന് കുത്തിവെച്ചതിന് ശേഷം ആദ്യ രണ്ട് മണിക്കൂറില്‍ രോഗിയെ ആശുപത്രിയില്‍ വെച്ച് തന്നെ നിരീക്ഷിക്കും തുടര്‍ന്ന് 28 ദിവസത്തേയ്ക്ക് പ്രത്യേകമായി നിരീക്ഷണത്തിലാക്കും. മൂന്ന് മാസം ഇവരില്‍ നിന്ന് വിവരം ശേഖരിക്കുന്നത് തുടരും.
മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാകുന്നവരില്‍ മാത്രമെ കൊറോണ പ്രതിരോധ വാക്സിന് പരീക്ഷണം നടത്തകയുള്ളൂവെന്നും എയിംസ് ഡയറക്ടര്‍ വ്യക്തമാക്കി. മൂന്നാംഘട്ടത്തില്‍ ആളുകളുടെ എണ്ണം ഉയര്‍ത്തും. മൂന്നാംഘട്ട പരീക്ഷണം കഴിയുന്നതോടെ വൈറസ് എത്രത്തോളം പ്രതിരോധം ആര്‍ജിച്ചെന്ന് പഠിക്കാന്‍ സാധിക്കുമെന്നും രണ്‍ദീപ് അറിയിച്ചു.
Post Your Comments