KeralaLatest NewsNews

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം : വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ചില ചട്ടങ്ങളുണ്ട്.. മന്ത്രിയെന്ന നിലയില്‍ കെ.ടി.ജലീല്‍ പദവി ദുരുപയോഗം ചെയ്തു : മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കി സിപിഐ മുഖപത്രത്തിലെ ലേഖനം

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം : വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ചില ചട്ടങ്ങളുണ്ട്.. മന്ത്രിയെന്ന നിലയില്‍ കെ.ടി.ജലീല്‍ പദവി ദുരുപയോഗം ചെയ്തു : മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കി സിപിഐ മുഖപത്രത്തിലെ ലേഖനം. സ്വര്‍ണകള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ ഐഎഎസും, മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് സി.പി.ഐ മുഖപത്രം സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. . സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. മാഫിയകളും, ലോബികളും ഇടതുപക്ഷ പ്രകടനപത്രികയ്ക്ക് അന്യമാണെന്ന് ലേഖനത്തില്‍ പറയുന്നു.

Read Also : പന്തികേട് മണത്തു: കാർബൺ ഡോക്ടർ ഉദ്‌ഘാടനത്തിൽ നിന്ന് വിട്ടുനിന്ന കാരണം വ്യക്തമാക്കി സി. ദിവാകരൻ

കൂടാതെ കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ തിരിച്ചറിയണമെന്നും, കണ്‍സള്‍ട്ടന്‍സികളുടെ ചൂഷണം സര്‍ക്കാര്‍ ഒഴിവാക്കണമെന്നും ലേഖനത്തില്‍ പറയുന്നു. ടെന്‍ഡര്‍ ഇല്ലാതെ കോടികളുടെ കരാറാണ് ചിലര്‍ നേടുന്നതെന്നും പ്രകാശ് ബാബു വിമര്‍ശിക്കുന്നു.

മന്ത്രി കെ.ടി ജലീലിനെയും ലേഖനത്തിലൂടെ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ചട്ടങ്ങളുണ്ടെന്നും, ചിലര്‍ ഇത് ദുരുപയോഗം ചെയ്തതിനെപ്പറ്റി അന്വേഷണം വേണമെന്നും ലേഖനത്തിലൂടെ പ്രകാശ് ബാബു ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button