തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി നേരിട്ട് അനൗദ്യോഗിക സംഭാഷണം നടത്തിയ സംഭവത്തില്‍ മന്ത്രിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി ബെന്നി ബഹന്നാന്‍ എംപി. ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി. യുഎഇ കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയത് നിയമ പ്രകാരം തെറ്റാണെന്നും മന്ത്രിയുടേത് അഞ്ച് വര്‍ഷം വരെ തടവോ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
ഫെറ ലംഘനത്തിന്റെ തെളിവുകള്‍ മന്ത്രി തന്നെ പുറത്തു വിട്ടതായും കുറ്റസമ്മതം നടത്തിയതായും മന്ത്രിയുടെ നടപടി പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു. നിയമത്തിലെ 43ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സിക്ക് ഇക്കാര്യം അന്വേഷിക്കാം. അതുകൊണ്ട് മന്ത്രിക്കെതിരെ അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും മന്ത്രിയെ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെന്നും ബെന്നി ബഹനാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഫെറ നിയമത്തിലെ മൂന്നാം ചട്ടം അനുസരിച്ച് നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്.
Post Your Comments