Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19KeralaLatest NewsNews

എറണാകുളത്ത് 97 പേര്‍ക്ക് കോവിഡ് 19, 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ; രോഗികളുടെ വിശദാംശങ്ങള്‍

എറണാകുളം : ഇന്ന് 97 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 88 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ശേഷിക്കുന്ന 9 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 764 ആയി. ആലുവ ക്ലസ്റ്ററില്‍ നിന്നാണ് ഇന്ന് കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ ഉണ്ടായിരിക്കുന്നത്. 37 പേര്‍ക്കാണ് ഇവിടെ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 782 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 815 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14115 ആണ്. ഇതില്‍ 12113 പേര്‍ വീടുകളിലും, 315 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1687 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

  • വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍

ജൂണ്‍ 26 ന് ഖത്തര്‍ – കൊച്ചി വിമാനത്തിലെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശി (64)

ജൂലായ് 10ന് ബഹറിന്‍ – കൊച്ചി വിമാനത്തിലെത്തിയ മഴുവന്നൂര്‍ സ്വദേശികള്‍ (60, 62 )

ജൂലായ് 12ന് കൊല്‍ക്കത്ത- കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ് കമ്പനി ജീവനക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി (35)

ജൂലായ് 17ന് സൗദി – കൊച്ചി വിമാനത്തിലെത്തിയ തിരുവനന്തപുരം സ്വദേശി (37)

ആന്ധ്രാപ്രദേശ് നിന്നും വിമാന മാര്‍ഗം എത്തിയ ആന്ധ്രാ സ്വദേശി (33)

കര്‍ണാടകയില്‍ നിന്നും എത്തിയ നാവികന്‍ (25)

വിശാഖപട്ടണത്തില്‍ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിയായ നാവികന്‍ (28)

23 വയസ്സുള നാവികന്‍

  • സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍*

ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന് 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ആലുവ ക്ലസ്റ്ററില്‍ നിന്നും ഇന്ന് 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കീഴ്മാട് ക്ലസ്റ്ററില്‍നിന്നും ഇന്ന് 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കീഴ്മാട് സ്വദേശി (33)

കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (40)

അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ തൃക്കാക്കര സ്വദേശിനി (53)

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കിഴക്കമ്പലം സ്വദേശിനി (31)

നേരത്തെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയുടെ ഭാര്യ (64).

ജൂലൈ 14ന്ന് രോഗം സ്ഥിരീകരിച്ച പച്ചാളം സ്വദേശിയുടെ അടുത്ത ബന്ധുക്കള്‍ (50, 72),

ചൊവ്വര സ്വദേശിയായ കുട്ടി (9).സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.

ജൂലൈ 14ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഇടപ്പള്ളി സ്വദേശിനിയും (34), ഇവരുടെ 2 വയസ്സുള്ള കുട്ടിയും.

മരട് മാര്‍ക്കറ്റിലെ പഴം പച്ചക്കറി വിതരണക്കാരനായ കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ (41).

ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനായ എഴുപുന്ന സ്വദേശി (56)

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളള ഇടുക്കി സ്വദേശിനി ( 62 )

ചേര്‍ത്തലയിലെ ബാങ്ക് ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി (34)

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള നീലീശ്വരം മലയാറ്റൂര്‍ സ്വദേശിനി

നേരത്തെ രോഗം സ്ഥിരീകരിച്ച കളമശ്ശേരി മെഡിക്കല്‍ കോളെജിലെ ശുചീകരണ ‘ ജീവനക്കാരന്റെ അടുത്ത ബന്ധുവായ കളമശ്ശേരി സ്വദേശി (36)

കൂടാതെ 56 വയസുള്ള മട്ടാഞ്ചേരി സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു

  • ഇന്ന് 8 പേര്‍ രോഗമുക്തരായി

ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (50),

ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശി (34), കളമശ്ശേരി സ്വദേശി (25 ) ,

ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശി (28),

ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച ആന്ദ്ര സ്വദേശി (38),

ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച തെലുങ്കാന സ്വദേശി(32), ,

ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എളങ്കുന്നപ്പുഴ സ്വദേശി (48),

ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിനി

അതേസമയം കളമശ്ശേരി മെഡിക്കല്‍ കോളേജ്- 21, നോര്‍ത്ത് പറവൂര്‍ ആശുപത്രി -1, അങ്കമാലി അഡ്‌ലെക്‌സ് 18, സിയാല്‍ എഫ് എല്‍ റ്റി സി- 19, ഐ.എന്‍.എച്ച്.എസ് സഞ്ജീവനി 9, സ്വകാര്യ ആശുപത്രി- 31 എന്നിങ്ങനെ ഇന്ന് 99 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജ്- 10, അങ്കമാലി അഡ്‌ലക്‌സ്- 8, സ്വകാര്യ ആശുപത്രികള്‍ – 13 എന്നിങ്ങനെ വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 31 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജ് 14, ഐ.എന്‍.എച്ച്.എസ് സഞ്ജീവനി 9, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-1, നോര്‍ത്ത് പറവൂര്‍ ആശുപത്രി -1, സ്വകാര്യ ആശുപത്രികള്‍ – 60 എന്നിങ്ങനെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 85 പേര്‍ കോവിഡ് സംശയിച്ച് നിരീക്ഷണത്തിലുണ്ട്.

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ 364 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 496 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1841 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്. ആന്റിജന്‍ പരിശോധനയുടെ ഭാഗമായി ഇന്ന് ജില്ലയില്‍ നിന്ന് 109 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 2384 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചതായി കളക്ടര്‍ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചെല്ലാനം മേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും പ്രദേശത്തെ കോവിഡ് രോഗം സ്ഥിരീകരിച്ച വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും ആരോഗ്യ വകുപ്പ് സാനിറ്റൈസര്‍, ബ്ലീച്ചിംഗ് പൗഡര്‍, ഹാന്‍ഡ് വാഷ് എന്നിവ വിതരണം ചെയ്യുകയും കൂടാതെ ബോധവല്‍ക്കരണ വാഹന പ്രചരണവും പ്രദേശത്ത് നടത്തുന്നുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button